കാവൽ കൈരളി ഓണപ്പതിപ്പ്. 
Lifestyle

ഓണപ്പതിപ്പുമായി കേരള പൊലീസിന്‍റെ മുഖമാസിക, മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഇന്ത്യയിൽത്തന്നെ പോലീസ് സംവിധാനത്തിൽ ഒരു സാഹിത്യ മാസിക പ്രസിദ്ധീകരിക്കുക എന്ന ഖ്യാതി കേരള പോലീസ് അസോസിയേഷനു സ്വന്തം

കേരള പൊലീസ് അസോസിയേഷന്‍റെ മുഖമാസികയായ കാവൽ കൈരളിയുടെ ഓണപ്പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

സേതുവുമായുള്ള സർഗ സല്ലാപമാണ് 'അക്ഷരങ്ങളുടെ സേതു ബന്ധനം' എന്ന കവർ സ്റ്റോറി. സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഇതിൽ സമഗ്രമായി ചർച്ച ചെയ്യുന്നു.

സച്ചിദാനന്ദൻ, പി.കെ. രാജശേഖരൻ, സി.എസ്. വെങ്കിടേശ്വരൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സി. രാവുണ്ണി, എസ്. ജോസഫ്, ഗിരീഷ് പുലിയൂർ, വി.കെ. രമേഷ്, മനോജ് വെങ്ങോല തുടങ്ങി പ്രശസ്ത സാഹിത്യകാരന്മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സൃഷ്ടികൾ ഉൾക്കൊള്ളിച്ചാണ് വ്യത്യസ്തമായ ഓണപ്പതിപ്പ് ഇറക്കിയിരിക്കുന്നത്.

ഇന്ത്യയിൽത്തന്നെ പോലീസ് സംവിധാനത്തിൽ ഒരു സാഹിത്യ മാസിക പ്രസിദ്ധീകരിക്കുക എന്ന ഖ്യാതി കേരള പോലീസ് അസോസിയേഷനു സ്വന്തം. 23 വർഷമായി മാസിക പ്രസിദ്ധീകരണം ആരംഭിച്ചിട്ട്. ചീഫ് എഡിറ്റർ കെ.പി. പ്രവീൺ, എഡിറ്റർ സനൽ ചക്രപാണി, സബ് എഡിറ്റർ പ്രസാദ് പാറപ്പുറം. കൂടാതെ എഡിറ്റോറിയൽ ബോർഡും പ്രവർത്തിക്കുന്നു. എല്ലാവരും പോലീസുദ്യോഗസ്ഥർ തന്നെ.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം