.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിവാഹത്തിന് അതിഥിയായി സാക്ഷാൽ 'പുലി'; പകച്ച് വധൂവരന്മാർ 
Lifestyle

വിവാഹത്തിന് അതിഥിയായി സാക്ഷാൽ 'പുലി'; പകച്ച് വധൂവരന്മാർ|Video

ഹാളിനു പുറത്ത് നിർത്തിയിരുന്ന കാറിനുള്ളിലാണ് വധൂവരന്മാർ ഓടിക്കയറിയത്.

നീതു ചന്ദ്രൻ

ലക്നൗ: വിവാഹവേദിയിലേക്ക് പുലി കടന്നു കയറിയതോടെ പരിഭ്രാന്തരായി നാട്ടുകാർ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ബുദ്ധേശ്വർ റോഡ് പരിസരത്തു നടന്ന വിവാഹാഘോഷത്തിനിടെ അപ്രതീക്ഷിതമായി ഹാളിലേക്ക് പുലി കയറിവരുകയായിരുന്നു. അതിഥികൾക്കൊപ്പം വരനും വധുവും പോലും ജീവൻ രക്ഷിക്കാനായി ഇറങ്ങിയോടി. ഹാളിനു പുറത്ത് നിർത്തിയിരുന്ന കാറിനുള്ളിലാണ് വധൂവരന്മാർ ഓടിക്കയറിയത്.

വിവരമറിഞ്ഞ ഉടൻ പൊലീസും വനംവകുപ്പും സ്ഥത്തെത്തി. മണിക്കൂറുകളോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് പുലിയെ പിടികൂടാൻ ആയത്. പുലിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.

പിടി കൂടാൻ ശ്രമിക്കുന്നതിനിടെ പുലി ആക്രമിക്കുവാൻ ശ്രമിക്കുന്ന വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഹാളിനു പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇരുന്നാണ് വിവാഹം കൂടാനെത്തിയവരെല്ലാം ജീവൻ രക്ഷിച്ചത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു