Lifestyle

മാമ്പഴവും തൈരും ചേർത്തൊരു കിടിലൻ സാലഡ്

മിനിറ്റുകൾ കൊണ്ട് നല്ല തൈരും മാമ്പഴവും ചേർത്തൊരു സാലഡ് ഉണ്ടാക്കാം.

നീതു ചന്ദ്രൻ

മാമ്പഴക്കാലം തുടങ്ങിയല്ലോ.. മിനിറ്റുകൾ കൊണ്ട് നല്ല തൈരും മാമ്പഴവും ചേർത്തൊരു സാലഡ് ഉണ്ടാക്കാം.

ചേരുവകൾ

മാമ്പഴം -1

പുളി കുറവുള്ള തൈര്- ഒന്നര കപ്പ്

ഉപ്പ്- പാകത്തിന്

കുരുമുളകു പൊടി- കാൽ സ്പൂൺ

മുളകുപൊടി- കാൽ സ്പൂൺ

തേൻ-- 1 സ്പൂൺ

സാലഡ് തയാറാക്കുന്ന വിധം

മാമ്പഴം തൊലി മാറ്റി വൃത്തിയാക്കിയതിനു ശേഷം ചെറു കഷ്ണങ്ങളായി അരിയുക.

മിക്സിയിൽ അടിച്ചെടുത്ത തൈരിലേക്ക് മാമ്പഴക്കഷണങ്ങളും മറ്റു ചേരുവകളും ചേർത്ത് യോജിപ്പിക്കുക. സാലഡ് തയാർ. ഇതു തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ വീതിച്ചു നൽകി

ലോകകപ്പ് സംപ്രേഷണം സീ നെറ്റ്‌വർക്കിൽ തന്നെയെന്ന് സൂചന

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യൂ

തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും