കോമയിൽ കിടന്നപ്പോൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി; യാഥാർഥ്യം അംഗീകരിക്കാനാകാതെ 19കാരി

 
Lifestyle

കോമയിൽ കിടന്നപ്പോൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി; യാഥാർഥ്യം അംഗീകരിക്കാനാകാതെ 19കാരി

ഫ്രാൻസിൽ നിന്നുള്ള ക്ലെലിയ പത്തൊമ്പതാം വയസിൽ ഒരു അപകടത്തിനു പിന്നാലെയാണ് കോമയിലായത്.

നീതു ചന്ദ്രൻ

പാരിസ്: മൂന്നാഴ്ച നീണ്ടു നിന്ന കോമയിൽ നിന്ന് ക്ലെലിയ വെർഡിയർ എന്ന 19കാരി ഉണർന്നെഴുന്നേറ്റപ്പോൾ മാതാപിതാക്കളും ഡോക്റ്റർമാരും സന്തോഷത്തിലായിരുന്നു. എന്നാൽ ഓർമ വന്ന ഉടനെ അവൾ തന്‍റെ പെൺമക്കളെ കാണണമെന്നാവശ്യപ്പെട്ടതോടെ സന്തോഷം ഞെട്ടലായി മാറി. കോമയിൽ കിടന്ന കാലത്ത് ക്ലെലിയ കണ്ട സ്വപ്നങ്ങളിൽ ഒന്നായിരുന്നു മൂന്നു മക്കളെ പ്രസവിച്ച് ഏഴു വയസു വരെ വളർത്തിയെന്നത്. കുട്ടികളെ വളർത്തിയ ഓരോ നിമിഷവും തനിക്കോർമയുണ്ടെന്നാണ് ക്ലെലിയ അവകാശപ്പെടുന്നത്. എന്നാൽ അതു വെറും സ്വപ്നം മാത്രമായിരുന്നുവെന്ന ഡോക്റ്റർമാരുടെ വെളിപ്പെടുത്തലിൽ കണ്ണീരടക്കാനാവാത്ത അവസ്ഥയിലാണ് ക്ലെലിയ.

ഫ്രാൻസിൽ നിന്നുള്ള ക്ലെലിയ പത്തൊമ്പതാം വയസിൽ ഒരു അപകടത്തിനു പിന്നാലെയാണ് കോമയിലായത്. അവൾ ഇതു വരെ പ്രസവിച്ചിട്ടില്ലെന്ന് വീട്ടുകാരും ഡോക്റ്റർമാരും ഉറപ്പിച്ചു പറയുന്നു. പക്ഷേ തനിക്കു സംഭവിച്ച അപകടത്തെക്കുറിച്ചോ അതിനു മുൻപുള്ള ജീവിതത്തെകുറിച്ചോ ഓർക്കുന്നതിനേക്കാൾ അധികം കോമയിൽ താൻ കണ്ട സ്വപ്നമാണ് ക്ലെലിയ ഓർത്തിരിക്കുന്നത്. പ്രസവിച്ച സമയം വരെ തനിക്കോർമയുണ്ട്, ആ വേദന അറിഞ്ഞിരുന്നുവെന്നാണ് ക്ലെലിയ പറയുന്നത്. വലിയ വേദനയിലൂടെയും ടെൻഷനിലൂടെയുമാണ് കടന്നു പോയത്.

അവസാനം മൂന്നു പെൺമക്കൾക്ക് ജന്മം നൽകി. മില, മിലെസ്, മൈലീ എന്നായിരുന്നു അവരുടെ പേരുകൾ. മൈലീ പ്രസവിച്ച് അധികം ആകും മുൻപേ തന്നെ മരിച്ചു. കുട്ടികളുടെ ചർമവും സ്വന്തം ചർമവുമായി തൊട്ട നിമിഷം വരെ ഓർത്തിരിക്കുന്നുവെന്നും സന്തോഷം കൊണ്ട് ഞാൻ നിറഞ്ഞു തുളുമ്പുകയായിരുന്നുവെന്നും ക്ലെലിയ പറയുന്നു. അതു മാത്രമല്ല, അതിനു ശേഷമുള്ള ഓരോ നിമിഷവും ഓർമയുണ്ട്. ഒരുമിച്ച് നടന്നതും ഒരുമിച്ച് ഭക്ഷണം കഴിച്ചതും കുട്ടികളെ കഥകൾ പറഞ്ഞുറക്കിയതുമെല്ലാം തനിക്കോർമയുണ്ടെന്ന് ക്ലെലിയ. ഉണർന്നപ്പോൾ അവരെ കാണാനാണ് ആഗ്രഹിച്ചത്. പക്ഷേ അവർ വെറും തോന്നലാണെന്ന് ഡോക്റ്റർമാർ പറഞ്ഞപ്പോൾ അതു വലിയ ഞെട്ടലായിരുന്നു. ഉണർന്ന ശേഷം മാതാപിതാക്കളെ കണ്ടപ്പോഴും അവർ മുത്തശ്ശനും മുത്തശ്ശിയുമായെന്നാണ് ക്ലെലിയ പറഞ്ഞത്. ഇപ്പോഴും എനിക്കെന്‍റെ മക്കളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു.

കോമയിലാകുന്നവർ ഇത്തരത്തിലുള്ള സ്വപ്നങ്ങളിലൂടെ കടന്നു പോകുന്നത് സ്വാഭാവികമാണെന്നാണ് ന്യൂറോജിസ്റ്റുകൾ പറയുന്നത്. തലച്ചോറിൽ കാര്യമായ ക്ഷതമേറ്റവരാണെങ്കിൽ ഇത്തരം സാധ്യത കൂടും. കോമയിലായ മിക്കവാറും പേരും ഇത്തരത്തിലുള്ള സ്വപ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ ചിലർക്ക് ഉണർന്നെഴുന്നേൽക്കുമ്പോൾ ആ സ്വപ്നങ്ങളൊന്നും ഓർമയുണ്ടാകാറില്ല. എന്നാൽ ക്ലെലിയയ്ക്ക് ബഹുഭൂരിപക്ഷം കാര്യങ്ങളും ഓർമയുണ്ടെന്നതാണ് ഡോക്റ്റർമാരെ അമ്പരപ്പിക്കുന്നത്.

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല

"മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി"; സതീശന് ആശംസകൾ നേർന്ന് ചെന്നിത്തല

ഇരുട്ടടി; പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു, 3 രൂപ വരെ കൂടി

എസ്എസ്എൽസി പരീക്ഷാ ഫലം 3 മണിക്ക്; റിസൾട്ട് അറിയാം

റിക്കിൾടൺ–തിലക് വെടിക്കെട്ട്; അവസാന ഓവറിൽ പഞ്ചാബിനെ തകർത്തു മുംബൈയ്ക്ക് ആശ്വാസ ജയം