.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

സൽമാൻ ഖാൻ | ലിമിറ്റഡ് എഡിഷൻ ജന്മഭൂമി വാച്ച്

 
Lifestyle

എന്തുകൊണ്ടാണ് സൽമാന്‍റെ 'വാച്ച്' ഫാഷൻ ലോകത്ത് ഇത്ര ചർച്ചയായത് ?? | Video

രാമജന്മഭൂമി വാച്ച് എപിക് എക്സ് സ്‌കെലട്ടണ്‍ സീരീസിന്‍റെ ഭാഗമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ബോളിവുഡിന്‍റെ സ്വന്തം സല്‍മാന്‍ ഖാന്‍ ബോക്സ് ഓഫീസ് സ്റ്റാര്‍ മാത്രമല്ല, ഒരു ട്രെന്‍ഡ് സെറ്റര്‍ കൂടിയാണ്. അടുത്തിടെ തന്‍റെ പുതിയ ചിത്രമായ സിക്കന്ദറിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ധരിച്ച വാച്ചാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

ജേക്കബ് ആന്‍ഡ് കോ എപിക് എക്സ് രാമജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് ധരിച്ചാണ് സല്‍മാന്‍ ഖാന്‍ പരിപാടിക്കെത്തിയത്. 34 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാച്ചിന്‍റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.എത്തോസ് വാച്ചസുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ ലിമിറ്റഡ് എഡിഷന്‍ വാച്ച് ഡയലിലും ബെസലിലും രാമജന്മഭൂമി ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യാ സൗന്ദര്യമാണ് പകര്‍ത്തിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രവും രാമനും ഹനുമാനുമെല്ലാം വാച്ചിന്‍റെ ഡയലില്‍ ഉണ്ട്.

ബെസലില്‍ ജയ് ശ്രീരാം എന്നും എഴുതിയിട്ടുണ്ട്. 49 വാച്ചുകള്‍ മാത്രമാണ് ഈ എഡിഷനില്‍ ജേക്കബ് ആന്‍ഡ് കോ നിര്‍മ്മിച്ചിട്ടുളളത്. അതില്‍ 35 എണ്ണം ഇതിനകം വിറ്റുതീര്‍ന്നുകഴിഞ്ഞു. നടന്‍ അഭിഷേക് ബച്ചനാണ് രാമജന്മഭൂമി വാച്ച് സ്വന്തമാക്കിയ മറ്റൊരാള്‍. രാമജന്മഭൂമി വാച്ച് എപിക് എക്സ് സ്‌കെലട്ടണ്‍ സീരീസിന്‍റെ ഭാഗമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തോടുളള ആദരസൂചകമായി രൂപകല്‍പ്പന ചെയ്ത വാച്ചിന്‍റെ ബ്രേസ്ലറ്റ് കാവി നിറത്തിലാണ് വരുന്നത്.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ