കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ 
Lifestyle

കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ

രാജ്യത്തിന്‍റെ വിവിധ കോണുകളിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ശ്രദ്ധേയമാവുന്നു

VK SANJU

കൊച്ചി: രാജ്യത്തിന്‍റെ വിവിധ കോണുകളിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ശ്രദ്ധേയമാവുന്നു. ലിസി ജംഗ്ഷനിലെ റെന ഇവന്‍റ് ഹബ്ബില്‍ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദര്‍ശന മേള സിനിമാ താരം അഞ്ജലി നായര്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, ഹാന്‍ഡ്‌ലൂം ഡെവലപ്മെന്‍റ് കമ്മീഷണര്‍ എന്നിവരുടെ സഹകരണത്തോടെ നാഷണല്‍ ഡിസൈന്‍ സെന്‍റര്‍ (എന്‍ഡിസി) സംഘടിപ്പിക്കുന്നതാണ് മേള. വിവിധതരം സാരികളുടെ വലിയ ശേഖരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി, ഒഡിഷയില്‍ നിന്നുള്ള ഇക്കത്ത്, ബംഗാളില്‍ നിന്നുള്ള ജംദാനി, കാശ്മീരില്‍ നിന്നുള്ള പഷ്മിന ഷാളുകള്‍ എന്നിവ മേളയെ ശ്രദ്ധേയമാക്കുന്നു. ചേന്ദമംഗലം, ബാലരാമപുരം കൈത്തറി സംഘങ്ങളുടെ മനോഹര വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്.

ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെയാണ് സമയം. ഇന്ത്യയിലുടനീളമുള്ള കൈത്തറി നെയ്ത്തുകാര്‍,സ്വയം സഹായ സംഘങ്ങള്‍, കോര്‍പ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവരുടെ 70 സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്. 50-ലധികം വ്യത്യസ്ത നെയ്ത്തുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, അതുല്യമായ കൈത്തറി പൈതൃകത്തെ അടുത്തറിയാനും എക്‌സ്‌പോ അവസരമൊരുക്കുന്നു.

സാരികള്‍ക്ക് പുറമെ, ഷാളുകള്‍, ഹോം ഫര്‍ണിഷിംഗ് സാധനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളും പ്രദര്‍ശന മേളയില്‍ ലഭ്യമാണ്. പരമ്പരാഗത ഇന്ത്യന്‍ കൈത്തറി വസ്ത്ര വിപണനം പ്രോത്സാഹിപ്പിക്കുക, ഹാന്‍ഡ്‌ലൂം വ്യവസായത്തിന് ദേശീയവും ആഗോളവുമായ വിപണി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 62കാരൻ അറസ്റ്റിൽ

ശുഭ്മൻ ഗിൽ ക‍്യാപ്റ്റനായ ആദ‍്യ ഏകദിനത്തിൽ ഇന്ത‍്യക്ക് തോൽവി

പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 700ലധികം പേർ രാജിവച്ചെന്ന് നേതാക്കൾ

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ