ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വിദേശ രാജ്യം; കാരണമറിയാം

 
Lifestyle

ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വിദേശ രാജ്യം; കാരണമറിയാം

കഴിഞ്ഞ വർഷം മാത്രം 3.3 കോടി ഇന്ത്യക്കാരാണ് വിദേശയാത്രകൾ നടത്തിയത്

നീതു ചന്ദ്രൻ

വിദേശയാത്രകൾക്കു വേണ്ടി എത്ര പണം മുടക്കാനും തയാറാണ് ഇന്ത്യക്കാർ. കഴിഞ്ഞ വർഷം മാത്രം 3.3 കോടി ഇന്ത്യക്കാരാണ് വിദേശയാത്രകൾ നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച രാജ്യം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ്. വിദേശയാത്ര നടത്തിയ ഇന്ത്യക്കാരിൽ 26.3 ശതമാനം പേരും യുഎഇയിലാണെത്തിയത്.

യുഎഇ

ഇന്ത്യക്കാർക്ക് ഏറ്റവും പെട്ടെന്ന് എത്താവുന്ന വിദേശരാജ്യങ്ങളിൽ ഒന്നാണ് യുഎഇ. പെട്ടെന്ന് എത്തുമെന്ന് മാത്രമല്ല ചെലവും കുറവാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാനസർവീസുകളും ധാരാളമുണ്ട്.

ഷോപ്പിങ് ഫെസ്റ്റിവലുകൾ, ആധുനിക വിനോദ വേദികൾ, കടൽത്തീരങ്ങൾ, തീം പാർക്കുകൾ, ആഡംബര ജീവിതാനുഭവം എന്നിവയെല്ലാം കുടുംബങ്ങളെയും ദമ്പതികളെയും യുവാക്കളെയും ആകർഷിക്കുന്നു.

സൗദി അറേബ്യ

രണ്ടാമത്തെ രാജ്യം സൗദി അറേബ്യ‍യാണ്. വിദേശസഞ്ചാരികളിൽ 10.3 ശതമാനം പേരും സൗദി സന്ദർശിച്ചവരാണ്. ഉംറ, മറ്റു തീർഥാടനങ്ങൾ എന്നി‍വയാണ് സൗദിയിലേക്ക് വിശ്വാസികളെ ആകർഷിക്കുന്നത്. വലിയൊരു വിഭാഗം ഇന്ത്യക്കാർ സൗദിയിൽ താമസിക്കുന്നുണ്ടെന്നുള്ളതും ഒരു കാരണമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സാമ്യതകളും ഇന്ത്യക്കാരെ ആകർഷിക്കുന്നു.

തായ്‌ലൻഡ്

മൂന്നാം സ്ഥാനം തായ്‌ലൻഡിനാണ്. 6.8 ശതമാനം ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം തായ്‌ലൻഡിലെത്തിയത്. താരതമ്യേന കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നുള്ളതാണ് തായ്‌ലൻഡിനെ ഇന്ത്യക്കാരുടെ പ്രിയ ഡെസ്റ്റിനേഷനാക്കി മാറ്റുന്നത്.

സിംഗപ്പുർ, യുഎസ്എ, യുകെ, മലേഷ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, കാനഡ, ഓസ്ട്രേലിയ, വിയെറ്റ്നാം, ശ്രീലങ്ക, ജർമനി, ബഹ്റിൻ, ജപ്പാൻ , ഫ്രാൻസ്, റഷ്യ എന്നിവയും പട്ടികയിലുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി