പുതുവത്സരാഘോഷം: സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അബുദാബി പൊലീസ് 
Lifestyle

പുതുവത്സരാഘോഷം: സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അബുദാബി പൊലീസ്

പുതുവത്സരാഘോഷങ്ങൾ സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് അധികൃതർ നൽകുന്ന മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

UAE Correspondent

അബുദാബി: പുതുവത്സരാഘോഷങ്ങൾ സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് അധികൃതർ നൽകുന്ന മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു.

പുതുവത്സരാഘോഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അബുദാബി പൊലീസ് സമഗ്രമായ സുരക്ഷാ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാര മേഖലകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ സുരക്ഷിതമാക്കാൻ അബുദാബി പൊലീസ് സംയുക്ത സുരക്ഷാ പദ്ധതി വികസിപ്പിച്ചതായി അബുദാബി പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൻ അൽ മുഹൈരി പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും അടങ്ങുന്ന അബുദാബി പൊലീസ് ഓപ്പറേഷൻ റൂം സജ്ജമാണെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ സുലൈമാൻ അൽ മസ്‌കരി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ, സഹായത്തിന് 999 എന്ന നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പാലിക്കേണ്ട നിയമങ്ങൾ:

  • റോഡ് ഉപയോക്താക്കൾ ട്രാഫിക് നിയമങ്ങൾ പാലിക്കുക

  • വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക

  • വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക

  • പാർട്ടി സ്‌പ്രേകൾ, അശ്രദ്ധമായ ഡ്രൈവിംഗ്, അമിത ശബ്ദം എന്നിവ ഒഴിവാക്കുക

കാത്തിരിക്കൂ! വിസ്മയം എന്താണെന്ന് കാണാമെന്ന് വി.ഡി. സതീശൻ

രാഹുലിനെതിരേ പരാതി നൽകിയ അതിജീവിതയ്‌ക്കെതിരേ സൈബർ ആക്രമണം; കേസെടുക്കാൻ ഡിജിപിക്ക് നിർദേശം

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

സ്വർണവില സർവകാല റെക്കോഡിൽ; നിരക്കറിയാം...

മോദിക്ക് സ്തുതി പാടി വീണ്ടും ശശി തരൂർ; മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം