പാറ്റയ്ക്കും പുഴുവിനും 'എക്സി'ന്‍റെ പേരിടാം; വാലന്‍റൈൻസ് വീക്കിൽ പക വീട്ടാൻ അവസരം 
Lifestyle

പാറ്റയ്ക്കും പുഴുവിനും 'എക്സി'ന്‍റെ പേരിടാം; വാലന്‍റൈൻസ് വീക്കിൽ പക വീട്ടാൻ അവസരം

പത്ത് ഡോളർ നൽകിയാൽ പാറ്റയ്ക്കും 25 ഡോളർ നൽകിയാൽ എലിക്കും എക്സിന്‍റെ പേരിട്ട് വിളിക്കാം

ലോകം മുഴുവൻ വാലന്‍റൈൻസ് വീക്ക് ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്. പ്രണയം നഷ്ടപ്പെട്ടവർക്ക് എക്സിനോടുള്ള കലി തീർക്കാനുള്ള പുതിയ ഉപാധിയുമായി എത്തിയിരിക്കുകയാണ് ചില മൃഗശാലകൾ. പാറ്റയ്ക്കും പുഴുവിനും എലികൾക്കുമെല്ലാം എക്സിന്‍റെ പേരിട്ട് വിളിച്ച് കലി തീർക്കാനാണ് അവസരം. സാൻ അന്‍റോണിയോ മൃഗശാലയിൽ ക്രൈ മി എ കോക്റോച്ച് എന്ന പരിപാടിയിൽ 18 വയസിനു മുകളിലുള്ളവർക്കാണ് അവസരം. വെറും അഞ്ച് ഡോളർ കൊടുത്താൽ ഏതെങ്കിലും പച്ചക്കറിക്ക് എക്സിന്‍റെ പേരിടാം. പത്ത് ഡോളർ നൽകിയാൽ പാറ്റയ്ക്കും 25 ഡോളർ നൽകിയാൽ എലിക്കും എക്സിന്‍റെ പേരിട്ട് വിളിക്കാം.

ഇല്ലിനോയ്സിലെ ബ്രൂക് ഫീൽഡ് മൃഗശാലയിൽ മഡഗാസ്കർ പാറ്റകൾക്ക് പേരിടാനാണ് അവസരം. 15 ഡോളറാണ് ഇതിന് നൽകേണ്ടത്.പുഴുക്കൾക്ക് മുൻ കാമുകന്‍റെയോ കാമുകിയുടെയോ പേരിടാനുള്ള അവസരമാണ് ഓഹിയോയിലെ കൊളമ്പസ് മൃഗശാല നൽകുന്നത്.

ഇങ്ങനെ എക്സിന്‍റെ പേരിട്ട് വിളിക്കുന്ന പുഴുക്കളെ മറ്റു ജീവികൾക്ക് തിന്നാനും കൊടുക്കാം. ഇതു വഴി സന്തോഷം ലഭിക്കുമെന്നു മാത്രമല്ല മൃഗങ്ങളെ പരിപാലിക്കാനും സാധിക്കുമെന്നാണ് മൃഗശാല അധികൃതരുടെ അവകാശവാദം.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ