സ്മൃതി മന്ഥന
വിവാഹം മാറ്റി വച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കു വച്ച് സ്മൃതി മന്ഥന. ടൂത്ത് പേസ്റ്റ് ബ്രാൻഡിനൊപ്പമുള്ള പെയ്ഡ് പ്രൊമോഷൻ വിഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്. പക്ഷേ വിഡിയോയിൽ താരത്തിന്‍റെ വിരലിൽ വിവാഹമോതിരം കാണുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. അതു മാത്രമല്ല സ്മൃതി സന്തോഷത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും കണ്ണുകളിൽ സങ്കടം ഉണ്ടെന്നും ശബ്ദം മാറിയിട്ടുണ്ടെന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായി നവംബർ 23നാണ് സ്മൃതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ അവസാന നിമിഷത്തിൽ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതാണ് വിവാഹം മാറ്റിവയ്ക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ വിഷയത്തിൽ പലാഷോ സ്മൃതിയോ പ്രതികരിച്ചിട്ടില്ല.
വിവാഹം എന്നു നടക്കുമെന്നോ റദ്ദാക്കിയെന്നോ ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം പലാഷിന് മറ്റൊരു പെൺകുട്ടിയുമായുണ്ടായ രഹസ്യ ബന്ധം അറിഞ്ഞതാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അഭ്യൂഹം ശക്തമാണ്. ഇതു ശരി വയ്ക്കുന്ന വിധമുള്ള ചാറ്റുകളും ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.