ഭവന വായ്പ: അടിസ്ഥാന വസ്തുതകൾ അറിഞ്ഞാൽ സങ്കീർണത ഒഴിവാക്കാം Image by jcomp on Freepik
Lifestyle

ഭവന വായ്പ: അടിസ്ഥാന വസ്തുതകൾ അറിഞ്ഞാൽ സങ്കീർണത ഒഴിവാക്കാം

ക്രെഡിറ്റ് സ്കോര്‍, വരുമാനം, വസ്തുവിന്‍റെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും ലഭിക്കുന്ന വായ്പ നിര്‍ണയിക്കുക

ഭവന വായ്പകള്‍ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍ മനസിലാക്കുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ശമ്പളക്കാരെ സഹായിക്കുമെന്ന് പിരമല്‍ ഫിനാന്‍സ് ചീഫ് ബിസിനസ് ഓഫിസര്‍ ജഗ്ദീപ് മല്ലറെഡ്ഡി.

ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും നല്‍കുന്ന വായ്പയ്ക്ക് സാധാരണയായി ആ വസ്തു തന്നെയാവും ഈട്. ക്രെഡിറ്റ് സ്കോര്‍, വരുമാനം, വസ്തുവിന്‍റെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും ലഭിക്കുന്ന വായ്പ നിര്‍ണയിക്കുക. 15, 20, 30 വര്‍ഷങ്ങളിലായി മുതലും പലിശയും ചേര്‍ത്തു തിരിച്ചടക്കുകയും വേണം.

ശമ്പളക്കാരായ വ്യക്തികള്‍ക്കു തങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും പ്രായോഗിക മാര്‍ഗം ഭവന വായ്പകളാണ്. ഭവന വായ്പയ്ക്കുള്ള അര്‍ഹതയാണ് ഇവിടെ സുപ്രധാന പങ്കുവഹിക്കുന്നത്. 23 മുതല്‍ 60 വയസു വരെയുള്ളവരായിരിക്കണം പൊതുവെ അപേക്ഷകര്‍. ഇതോടൊപ്പം സ്ഥിരതയുള്ള വരുമാനവും ഉണ്ടാകണം. 750 പോയിന്‍റിനു മുകളിലുള്ള ക്രെഡിറ്റ് സ്കോറും പലപ്പോഴും ഭവന വായ്പ ലഭിക്കാന്‍ നിര്‍ബന്ധമാകും.

വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സാമ്പത്തിക സ്ഥിരത തെളിയിക്കാന്‍ വിവിധ രേഖകളും സമര്‍പ്പിക്കണം. ശമ്പളക്കാരുടെ കാര്യത്തില്‍, ആവശ്യമായ രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ വളരെ നേരിട്ടുള്ള പ്രക്രിയയാവും ഉണ്ടാകുക. ഇതിനുശേഷം അനുമതിക്കത്തും നല്‍കും.

ഭവന വായ്പകള്‍ തെരഞ്ഞെടുക്കുന്നത് ശമ്പളക്കാരെ സംബന്ധിച്ചു നിരവധി നേട്ടങ്ങൾ നല്‍കും. അപ്രതീക്ഷിത ഘട്ടങ്ങള്‍ നേരിടാന്‍ ഉതകുന്ന വിധത്തിലെ ഇൻഷ്വറന്‍സും സാമ്പത്തിക സ്ഥാപനങ്ങള്‍ ലഭ്യമാക്കും. ആദായ നികുതി ആനുകൂല്യങ്ങളാണ് മറ്റൊരു നേട്ടം.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി