മലയാളം തലയുയർത്തി നിൽക്കുന്നു: ടി. രാധാകൃഷ്ണൻ

 
Literature

മലയാളം തലയുയർത്തി നിൽക്കുന്നു: ടി. രാധാകൃഷ്ണൻ

കുമാരനാശാൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ കൃതികൾ ലോക നിലവാരമുള്ളവയാണ്. സർവചരാചരങ്ങളുമായുള്ള താദാത്മ്യമാണ് അവയിൽ തുടിച്ചുനിൽക്കുന്നത്

വടകര: ആശയവിനിമയത്തിന്‍റെ ഉപാധിയെന്ന നിലയിലും സർവതലസ്പർശിയായ ഭാവുകത്വത്തിന്‍റെ ഉറവിടമെന്ന നിലയിലും മലയാള ഭാഷയും സാഹിത്യവും തലയുയർത്തി നിൽക്കുന്നുവെന്ന് സംസ്കൃത പണ്ഡിതനും പ്രഭാഷകനുമായ ടി. രാധാകൃഷ്ണൻ. കുമാരനാശാൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ കൃതികൾ ലോക നിലവാരമുള്ളവയാണ്. സർവചരാചരങ്ങളുമായുള്ള താദാത്മ്യമാണ് അവയിൽ തുടിച്ചുനിൽക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

കളിക്കളം ഹാളിൽ പയസ്വിനിയുടെ അക്ഷര നിർഝരി എന്ന പ്രതിമാസ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടി. രാധാകൃഷ്ണൻ. പി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ. വിജയൻ പണിക്കർ, പ്രശാന്തി പറമ്പത്ത്, ടി. ദാമോദരൻ, സി.പി. ചന്ദ്രൻ, തയ്യുള്ളതിൽ രാജൻ, സുനീറ ഗഫൂർ, കെ.പി. സുനിൽകുമാർ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു

അതുല്യയുടെ മൃതദേഹം ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും