ശൈലന്‍റെ 'ഞാനും മറ്റും' പ്രകാശനം ചെയ്തു
ഷാർജ: 44ാ മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിന്‍റെ എഴുത്തുകാരൻ ശൈലന്‍റെ 'ഞാനും മറ്റും' എന്ന പുസ്തകം പ്രകാശനം ചെയ്തു. റൈറ്റെഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ബുക്സ് സീനിയർ മാനേജർ നൗഷാദ് എഴുത്തുകാരി ഹണി ഭാസ്കറിന് നൽകിയാണ് പ്രകാശനം ചെയ്തത്.
നടനും എഴുത്തുകാരനുമായ മധുപാൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അധ്യാപകൻ കെ രഘുനന്ദനൻ പുസ്തക പരിചയം നടത്തി.
ആത്മഭാഷണങ്ങളും അനുഭവക്കുറിപ്പുകളുമാണ് 'ഞാനും മറ്റും' എന്ന പുസ്തകം. ശൈലന്‍റെ പന്ത്രണ്ടാമത്തെ പുസ്തകമാണിത്. ഒലിവ് ബുക്സ് ആണ് പ്രസാധകർ.