രാമായണം പലവിധം

 

freepik.com

Literature

രാമായണം പലവിധം

കര്‍ത്താവാരാണെന്നറിയാത്ത അധ്യാത്മരാമായണത്തിന്‍റെ മലയാള വിവര്‍ത്തനമാണ് എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ട്. ഇത്തരത്തിൽ പലതരത്തിലുള്ള രാമായണങ്ങൾ പരിചയപ്പെടാം....

എൻ. അജിത്കുമാർ

വാല്മീകി രാമായണത്തിന് ദക്ഷിണേന്ത്യ, ബംഗാള്‍, കാശ്മീര്‍ എന്നീ ഭാഗങ്ങളില്‍ പ്രധാനമായും മൂന്ന് സംസ്‌കൃതവിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാല്മീകി രാമായണം സംസ്‌കൃത ഭാഷയിലല്ല രചിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരുന്ന, കര്‍ത്താവാരാണെന്നറിയാത്ത അധ്യാത്മരാമായണത്തിന്‍റെ മലയാള വിവര്‍ത്തനമാണ് എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ട്. ഇത്തരത്തിൽ പലതരത്തിലുള്ള രാമായണങ്ങൾ പരിചയപ്പെടാം....

കണ്ണശരാമായണം

കണ്ണശ്ശന്‍മാര്‍ അഥവാ നിരണം കവികള്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളായിരുന്ന രാമപ്പണിക്കരുടെ രാമായണം. വാല്മീകി രാമായണത്തെ അവലംബമാക്കി രാമായണകഥ ശ്രവിക്കുന്നതിനും വായിക്കുന്നതിനും സാധാരണക്കാര്‍ക്കു വഴിയൊരുക്കിക്കൊടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് തുടക്കത്തില്‍ കവി പറയുന്നുണ്ട്.

ചൊല്ലേറിയ വാല്മീകി മഹാമുനി

ചൊല്ലിയ രാമായണമിനിയേതും

വല്ലാതെ ഞാനിന്നുരചെയ്തു

മനസിപൊറുക്ക മഹാജനമെല്ലാം!

എന്നിങ്ങനെ രാമപ്പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

(എഴുത്തച്ഛനു മുന്‍പ് ജീവിച്ചിരുന്ന - മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരാണ് നിരണം കവികള്‍)

പാതാള രാമായണം

വടക്കന്‍ കോട്ടയത്ത് കേരളവര്‍മ്മ രാജാവ് രചിച്ച ഒരു പ്രാചീന മലയാളകൃതിയാണ് പാതാളരാമായണം. രാമ-രാവണയുദ്ധത്തില്‍ രാവണനെ സഹായിക്കാന്‍ പാതാളവാസിയായ പാതാളരാവണന്‍ വിഭീഷണന്‍റെ വേഷത്തില്‍ വന്ന് ഉറങ്ങിക്കിടന്ന രാമലക്ഷ്മണന്‍മാരെ അപഹരിച്ചുകൊണ്ടുപോയി. ഹനുമാന്‍ ഈ പുതിയ രാവണന്‍റെ വാസസ്ഥാനം സുഗ്രീവനില്‍നിന്നു മനസ്സിലാക്കി പാതാളരാവണനെ വധിച്ച് രാമലക്ഷ്മണന്‍മാരെ വീണ്ടെടുത്തു. ഇതാണ് പാതാള രാമായണത്തിലെ ഇതിവൃത്തം.

തുളസീദാസ രാമായണം

വിശ്വസാഹിത്യത്തിലെ സമുന്നതമായ കാവ്യശില്പമാണ് തുളസീദാസ രാമായണം അഥവാ രാമചരിതമാനസ്. പ്രമുഖ ഹിന്ദി കവിയായ തുളസീദാസ് ആണ് ഇതിന്‍റെ രചയിതാവ്. വാല്മീകിയുടെ രാമായണത്തെ അവലംബിക്കുന്നതിനോടൊപ്പം സ്വതന്ത്രകല്‍പനകളും ഇതില്‍ ധാരാളമുണ്ട്. രാമനുമാനുഷഭാവം നല്‍കിയാണ് തുളസീദാസ് ഈ കാവ്യം രചിച്ചിരിക്കുന്നത്.

കമ്പരാമായണം

തമിഴ് കവിയായ കമ്പര്‍ രചിച്ചതാണ് ഈ കാവ്യം. രാമായണകഥ ഇദ്ദേഹത്തിനു വളരെ മുമ്പുതന്നെ ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്നുവെങ്കിലും രാമായണം ഒരു സമ്പൂര്‍ണ്ണകാവ്യമായി ആദ്യം രചിച്ചത് കമ്പരാണ്. വാല്മീകി രാമായണം തന്നെയാണ് കമ്പരാമായണത്തിന്‍റെയും അടിസ്ഥാനം. എന്നാല്‍ ഇതിവൃത്തം സ്വീകരിച്ചതൊഴിച്ചാല്‍ കമ്പരാമായണം സ്വതന്ത്രമായ ഒരു കാവ്യമാണെന്നു പറയാം.

പാർട്ടിയുടെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു

അതുല്യയുടെ മരണം: വിചാരണ തിങ്കളാഴ്ച തുടങ്ങും

സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ

ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര

വീട്ടിൽ നിന്ന് മദ‍്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ കേസ്; പൊലീസ് അറസ്റ്റ് ചെയ്തയാൾ നിരപരാധിയെന്ന് കണ്ടെത്തൽ