തയ്യുള്ളതിൽ രാജൻ പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരി പരമ്പരയിൽ പുസ്തകചർച്ച നയിച്ച് സംസാരിക്കുന്നു.

 
Literature

'എന്‍റെ അമ്മ' ഉത്തമ വിലാപകാവ്യം: തയ്യുള്ളതിൽ രാജൻ

എൻ. ശ്രീകണ്ഠൻ നായരുടെ ഈ കൃതി, കാലമേറെക്കഴിഞ്ഞിട്ടും ഭാവതീവ്രത നഷ്ടപ്പെടാത്ത അപൂർവരചന

Local Desk

വടകര: എൻ. ശ്രീകണ്ഠൻ നായരുടെ 'എന്‍റെ അമ്മ' എന്ന ഓർമക്കുറിപ്പ് മലയാളത്തിലെ ഉത്തമമായ വിലാപ കാവ്യങ്ങളിലൊന്നാണെന്ന് നാടകകൃത്ത് തയ്യുള്ളതിൽ രാജൻ.

അനുപമവും അന്യൂനവുമായ ആ ലഘുഗ്രന്ഥം ഉദാരമായ കാവ്യഹൃദയമുള്ള ഒരാൾക്ക് മാത്രമേ രചിക്കാനാവൂ. കാലമേറെക്കഴിഞ്ഞിട്ടും ഭാവതീവ്രത നഷ്ടപ്പെടാത്ത അപൂർവരചനയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പയസ്വിനിയുടെ പ്രതിമാസപരിപാടിയായ അക്ഷരനിർഝരി പരമ്പരയിൽ നടന്ന പുസ്തകചർച്ച നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കെ.എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കെ. വിജയൻ പണിക്കർ, പി.ടി. വേലായുധൻ, ടി. രാധാകൃഷ്ണൻ, പ്രശാന്തി പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. കെ.പി. സുനിൽ കുമാർ സ്വാഗതവും പ്രശാന്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷന് അനുമതിയായി

പിഎം ശ്രീയിൽ സിപിഎം - സിപിഐ സമവായം; മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കും

ഒന്നാം ടി20: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു കളിക്കും

ചരിത്രം കുറിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപ; റഫാലിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു | video

"പിണറായി നരകിച്ചേ ചാകൂ...'' അധീന കൊടിയ വിഷമെന്ന് ആര്യ രാജേന്ദ്രൻ