പി.എസ് ഉണ്ണികൃഷ്ണൻ

 
Literature

ആശാന്‍ യുവ കവി പുരസ്കാരം പി.എസ്. ഉണ്ണികൃഷ്ണന്

ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം

തിരുവനന്തപുരം: കായിക്കര കുമാരനാശാന്‍ സ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ കെ. സുധാകരന്‍ ആശാന്‍ യുവ കവി പുരസ്കാരം പി.എസ്. ഉണ്ണികൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. യുവ കവികല്‍ക്കായി കേരളത്തില്‍ നല്‍കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്കാരമാണിത്.

മേയ് 10ന് നടക്കുന്ന കുമാരനാശാന്‍റെ ജന്മദിനാഘോഷ ചടങ്ങില്‍ പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രന്‍ പുരസ്കാരം സമര്‍പ്പിക്കും. പ്രഫസര്‍ ഭുവനേന്ദ്രന്‍, കവി ശാന്തന്‍, രാമചന്ദ്രന്‍ കരവാരം എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി