കോൺഗ്രസിന്‍റെ സ്ഥാനാർ‌ഥി പ്രഖ്യാപനം വൈകും; ആദ്യ പട്ടിക മാർച്ചിൽ

 
Representative image
Election

കോൺഗ്രസിന്‍റെ സ്ഥാനാർ‌ഥി പ്രഖ്യാപനം വൈകും; ആദ്യ പട്ടിക മാർച്ചിൽ

സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടാനുള്ള സാധ്യതയും നേതൃത്വം മുൻകൂട്ടി കണ്ടിട്ടുണ്ട്.

MV Desk

കോട്ടയം: സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ്. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്ന യോഗം മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര അവസാനിച്ചതിനു ശേഷം സ്ഥാനാർഥിപ്രഖ്യാപനം നടത്താനാണ് നിലവിലെ തീരുമാനം. മാർച്ച് ആദ്യ വാരത്തിലായിരിക്കും ആദ്യ സ്ഥാനാർഥി പട്ടിക പുറതതു വിടുക.

നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ പ്രചാരണം നേരത്തേ ആരംഭിക്കേണ്ടി വരുമെന്നും ഇതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമുള്ള അഭിപ്രായം പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടി വച്ചിരിക്കുന്നത്.

സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടാനുള്ള സാധ്യതയും നേതൃത്വം മുൻകൂട്ടി കണ്ടിട്ടുണ്ട്. പുതുയുഗ യാത്രയ്ക്കിടെ പ്രവർത്തകർ പാർട്ടി മാറുന്നത് വലിയ പ്രതിച്ഛായാ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലാണ് പട്ടിക പുറത്തു വിടാൻ വൈകിക്കാമെന്നുള്ള തീരുമാനത്തിനു പിന്നിൽ എന്നും റിപ്പോർട്ടുകളുണ്ട്.

ചൂടിനാശ്വാസം, വേനൽമഴയെത്തി; മലയോര മേഖലയിൽ കനത്ത മഴ

രണ്ടു മണിക്കൂർ നിർത്താതെ മഴ; പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം റദ്ദാക്കി

ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് കളിക്കും; വാടക പ്രശ്നം പരിഹരിച്ചു, ഒരാഴ്ചയ്ക്കകം നൽകേണ്ടത് 28 ലക്ഷം രൂപ

ജീവനക്കാരെ പേരെടുത്ത് വിളിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം; വ്യക്തി വിവരം ചോർത്തിയെന്ന് ആരോപണം

ചെങ്കോട്ട ഇനി തിങ്കളാഴ്ചയും തുറക്കും; ഉത്തരവ് പ്രാബല്യത്തിൽ