അഖിൽ മാരാരും അഞ്ജലി നായരും

 
Election

ട്വന്‍റി 20 ക്ക് തിരിച്ചടി; അഞ്ജലി നായരും അഖിൽ മാരാരും അടക്കം ആർക്കും രണ്ടാം സ്ഥാനം പോലുമില്ല

മത്സരിച്ച ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താൻ എൻഡിഎയുടെ പിന്തുണയോടെ മത്സരിച്ച് ട്വന്‍റി 20 ക്കായില്ല

Namitha Mohanan

സംസ്ഥാനത്ത് യാതൊരു തരംഗവും സൃഷ്ടിക്കാതെ ട്വന്‍റി 20. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താൻ എൻഡിഎയുടെ ഭാഗമായി മത്സരിച്ച ട്വന്‍റി 20 സ്ഥാനാർഥികൾക്കായില്ല.

കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും അങ്കമാലിയിലുമടക്കം മൂന്നാം സ്ഥാനത്താണ് ട്വന്‍റി 20. പലയിടങ്ങളിലും പ്രമുഖരെയിറക്കിയെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇതൊന്നും പ്രതിഫലിച്ചില്ല. അഞ്ജലി നായരും അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനുമൊക്കെ ചിത്രത്തിലേയില്ല.

കുന്നത്തുനാട്ടിൽ ട്വന്‍റി-20 സ്ഥാനാർഥി ബാബു ദിവാകരൻ ആകെ നേടിയത് യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് മാത്രം. തൃക്കാക്കരയിലും മൂവാറ്റുപുഴയിലും മൂന്നാം സ്ഥാനത്ത്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം