കോതമംഗലത്ത് സ്ട്രോങ്ങ് റൂമിന് സമീപത്തെ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന ആവശ്യം യുഡിഎഫ് എതിർപ്പിനെ തുടർന്ന് നിരസിച്ചു

 
Election

കോതമംഗലത്ത് സ്ട്രോങ്ങ് റൂമിന് സമീപത്തെ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന ആവശ്യം യുഡിഎഫ് എതിർപ്പിനെ തുടർന്ന് നിരസിച്ചു

പിറവം മണ്ഡലത്തിലെ വോട്ടിങ്ങ് മെഷിൻ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് സമീപത്താണ് കമ്പ്യൂട്ടർ ലാബ്

Namitha Mohanan

കോതമംഗലം: കോതമംഗലം എംഎ കോളെജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ്, പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളെജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു. വെള്ളിയാഴ്ച്ച നടക്കേണ്ട യുജി, പിജി രണ്ടാം സെമസ്റ്റർ പരീക്ഷക്കായാണ് റൂം തുറന്ന് നൽകാൻ ആവശ്യപ്പെട്ട് കോളെജ് പ്രിൻസിപ്പൽ ജില്ല വരണാധികാരിക്ക് കത്ത് നൽകിയത്. പിറവം മണ്ഡലത്തിലെ വോട്ടിങ്ങ് മെഷിൻ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് സമീപത്താണ് കമ്പ്യൂട്ടർ ലാബ്.

സ്ട്രോങ്ങ് റൂമിന് സമീപത്ത് കൂടെ ബാരിക്കേട് സ്ഥാപിച്ച് പരീക്ഷ നടത്തുന്നതിന് ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിച്ചെങ്കിലും പിറവം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബിന്‍റെ പോളിങ്ങ് ഏജന്‍റുമാർ എതിർപ്പ് അറിയിച്ചതോടെ റൂം തുറന്ന് നൽകുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു. കോതമംഗലം, മുവാറ്റുപുഴ പിറവം നിയമസഭ മണ്ഡലങ്ങളിലെ ഇ വി എം സൂക്ഷിച്ചിരിക്കുന്നത് കോതമംഗലം എംഎ കോളെജിലാണ്. വോട്ട് എണ്ണുന്നതും ഇതേ കോളെജിൽ വച്ചാണ്.

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി

"റോഡിൽ വാഹനങ്ങളെക്കാൾ‌ മുൻ​ഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി