കെ.സി. വേണുഗോപാൽ

 
Election

കെ.സി. വേണുഗോപാലിന്‍റെ മോർഫ് ചെയ്ത ചിത്രം; ചാനലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസിന്‍റെ ശ്രമമെന്ന് ആരോപണം

പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരനായ എ.എ. ഷുക്കൂര്‍.

Thiruvananthapuram Bureau

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്താനും സ്വഭാവഹത്യ ചെയ്യാനുമായി മോര്‍ഫു ചെയ്ത ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ കൈരളി ചാനലിനെതിരേയുള്ള കേസ് ഒഴിവാക്കാൻ പൊലീസിന്‍റെ ശ്രമം. മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്‍റുമായ എ.എ. ഷുക്കൂര്‍ ആലപ്പുഴ നോര്‍ത്ത് പൊലീസിന് പരാതി നല്‍കിയതു പ്രകാരമാണ് സംഭവത്തിൽ കേസെടുത്തത്.

ഏതെങ്കിലും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ വ്യാജരേഖയുണ്ടാക്കിയാല്‍ 3 വര്‍ഷം വരെ തടവും പിഴയും ചുമത്താവുന്ന വകുപ്പ് ഒഴിവാക്കിക്കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ആരോപണമുണ്ട്.

കേസ് അട്ടിമറിക്കാനുള്ള ശ്രമം ഗുരുതരമായ കൃത്യവിലോപമാണെന്ന് കാണിച്ച് പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരനായ എ.എ. ഷുക്കൂര്‍.

സലിം കുമാറിന് വിടയേകി മലയാളം; സംസ്കാരം മതാചാരങ്ങളില്ലാതെ

വിജയ് ഒഴിയുന്ന ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ് മത്സരിക്കും?

ഇറാൻ നേതാക്കൾ ശക്തരാണ്, അഭിമാനികളും: ട്രംപ്

മുഖ്യമന്ത്രി അവതരിപ്പിച്ച ധവളപത്രം എഐ ഉപയോഗിച്ച് തയാറാക്കിയതല്ലെന്ന് വിദഗ്ധ സമിതി

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് മന്ത്രി