അലോഷ‍്യസ് സേവ‍്യർ

 
Election

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; രാജിക്കൊരുങ്ങി അലോഷ‍്യസ് സേവ‍്യർ

അലോഷ‍്യസിനെ പിന്തുണച്ച് പത്തോളം സംസ്ഥാന ഭാരവാഹികളും രാജിവയ്ക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ

Aswin AM

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെ രാജിവയ്ക്കാനൊരുങ്ങി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ‍്യസ് സേവ‍്യർ. അലോഷ‍്യസിനെ പിന്തുണച്ച് പത്തോളം സംസ്ഥാന ഭാരവാഹികളും രാജിവയ്ക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പൂഞ്ഞാർ‌, പീരുമേട് സീറ്റിലാണ് അലോഷ‍്യസിനെ പരിഗണിക്കുന്നതെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. പീരുമേട് സീറ്റിൽ അലോഷ‍്യസിനെ ആദ‍്യം പരിഗണിച്ചിരുന്നുവെങ്കിലും പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പിനെത്തുടർന്ന് തീരുമാനം മാറ്റി.

തുടർന്നാണ് ഇടുക്കി സീറ്റിലേക്ക് പരിഗണിച്ചത്. എന്നാൽ മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ‍്യം ശക്തമായതോടെ പൂഞ്ഞാറിലേക്ക് മാറ്റി. പക്ഷേ അവസാന ഘട്ടത്തിൽ മൂന്നു മണ്ഡലങ്ങളിലും അലോഷ‍്യസിന് സീറ്റ് ലഭിച്ചില്ല.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്