നരേന്ദ്ര മോദി 

file image

Election

''കേരളത്തിൽ ബിജെപിക്ക് അനുകൂല തരംഗം''; ആദ‍്യമായി അധികാരത്തിലെത്തുമെന്ന് മോദി

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുവല്ലയിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം

Aswin AM

പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ‍്യമായി ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുവല്ലയിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

കേരളത്തിൽ ബിജെപിക്ക് അനുകൂല തരംഗമാണുള്ളതെന്നും എൻഡിഎയോടുള്ള ഈ സ്നേഹം കേരളം മുഴുവൻ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎ സ്ഥാനാർഥി തന്‍റെ വലം കൈയാണെന്നും തനിക്കു വേണ്ടി രാജ‍്യം മുഴുവൻ ജോലി ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ 5 വർഷമായി തന്നോടൊപ്പം പ്രവർത്തിച്ചു വരുകയാണെന്നും മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും വികസനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ മോദി കേരളത്തിലെ ജനങ്ങൾക്ക് നിലവാരമുള്ള ജീവിത സൗകര‍്യം നൽകുകയാണ് തങ്ങളുടെ ലക്ഷ‍്യമെന്ന് കൂട്ടിച്ചേർത്തു.

സിൽവർലൈൻ പദ്ധതി റദ്ദാക്കി, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടും; ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ

രക്ഷകനാകാൻ റിസ്‌വാന് കഴിഞ്ഞില്ല; സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര ജയം, പരമ്പര തൂത്തുവാരി

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് കുറ്റകരം: ജിഡിആർഎഫ്എ

ശരീരഭാഷയും പെരുമാറ്റവും തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ; വീട്ടിൽ നിന്നു പോലും വിമർശനമുണ്ടായെന്ന് വെളിപ്പെടുത്തൽ