ഒറ്റ ബൂത്തിൽ നിന്നും 340 പേരുടെ പേര് വെട്ടി ബംഗാളിലെ ബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലം

 

symbolic image

Election

ഒറ്റ ബൂത്തിൽ നിന്നും 340 പേരുടെ പേര് വെട്ടി ബംഗാളിലെ ബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലം

ബോറോ ഗോബ്ര ഗ്രാമത്തിലെ അഞ്ചാം നമ്പർ ബൂത്തിൽ നിന്നുള്ള 340 വോട്ടർമാരുടെ പേരുകളാണ് സപ്ലിമെന്‍ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അപ്രത്യക്ഷമായത്.

Reena Varghese

കൊൽക്കത്ത: ബംഗാളിലെ ബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ നിന്നു മാത്രം 340 വോട്ടർമാരുടെ പേരു വെട്ടിയത് വൻ വിവാദമാകുന്നു. ബൂത്ത് ലവൽ ഓഫീസർ ഉൾപ്പടെയുള്ളവരുടെ പേരുകളാണ് വെട്ടി മാറ്റിയത്. അടുത്തിടെ പ്രസിദ്ധീകരിച്ച സപ്ലിമെന്‍ററി പട്ടികയെ ചൊല്ലിയാണ് കനത്ത വിവാദം.

ബോറോ ഗോബ്ര ഗ്രാമത്തിലെ അഞ്ചാം നമ്പർ ബൂത്തിൽ നിന്നുള്ള 340 വോട്ടർമാരുടെ പേരുകളാണ് സപ്ലിമെന്‍ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അപ്രത്യക്ഷമായത്. ബൂത്ത് ലെവൽ ഓഫീസറായ എംഡി ഷാഫിയുൾ ആലമിന്‍റെ പേരു പോലും ഒഴിവാക്കി വോട്ടർപട്ടികയിൽ നിന്നും കൂട്ടത്തോടെ നീക്കം ചെയ്തതോടെ നൂറിലധികം ആളുകൾ വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒരു പ്രത്യേക സമുദായാംഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കുകയാണെന്നാണ് ആരോപണം.

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

തോറ്റപ്പോഴാണോ പ്രതിപക്ഷത്തെ ഓർമ വന്നത്; ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി

"കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേ"; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ