മുംബൈ വിമാനത്താവളത്തിൽ 13 കിലോ സ്വർണവും ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി 
Crime

മുംബൈ വിമാനത്താവളത്തിൽ 13 കിലോ സ്വർണവും 10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി

അറസ്റ്റിലായവരിൽ അഞ്ച് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു

Namitha Mohanan

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ 13.24 കിലോഗ്രാം സ്വർണവും10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങളും 45 ലക്ഷം രൂപയുടെ വിദേശ കറൻസിയും മുംബൈ കസ്റ്റംസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അറിയിച്ചതാണ് ഇക്കാര്യം.ജൂലൈ 10 നും ജൂലൈ 14 നും ഇടയിൽ മുംബൈ കസ്റ്റംസ് സോൺ III ആണ് ഈ കേസുകൾ കണ്ടെത്തിയത്.

മെഴുകുതിരിയിലെ സ്വർണ്ണപ്പൊടി, ക്രൂഡ് ആഭരണങ്ങൾ, വസ്ത്രങ്ങളിൽ കടലാസ് പാളികൾക്കിടയിലും യാത്രക്കാരുടെ ദേഹത്തോ ഉള്ളിലോ വിദഗ്ധമായി ഒളിപ്പിച്ച സ്വർണ്ണക്കട്ടികൾ എന്നിങ്ങനെ പല രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഈ കവർച്ചകളുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരിൽ അഞ്ച് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർ ദുബായിൽ നിന്ന്, രണ്ട് അബുദാബിയിൽ നിന്ന്, ഒരാൾ ജിദ്ദയിൽ നിന്ന് ഉള്ളവരാണ്.24KT സ്വർണ്ണപ്പൊടി, അസംസ്‌കൃത സ്വർണ്ണ ഉൽപ്പനങ്ങൾ , മൊത്തം 4,850 ഗ്രാം ഭാരമുള്ള വളകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെത്തി. ഇവരുടെ ശരീരത്തിലും വസ്ത്രങ്ങളുടെ പാളികൾക്കിടയിലും ബാഗേജുകളിലും ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഇന്ത്യൻ പൗരന്മാരെ സിഐഎസ്എഫ് പിടികൂടി എഐയുവിന് കൈമാറി. ഹാൻഡ്‌ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1,950 ഗ്രാം ഭാരമുള്ള 24KT സ്വർണപ്പൊടി മെഴുകു തിരിയിൽ ഒളിപ്പിച്ച രണ്ട് പൗച്ചുകളാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തിൽ, ഒരു ഫ്ലൈറ്റ് റമ്മിംഗ് സമയത്ത്, ടാപ്പ് വാട്ടർ പ്ലാറ്റ്‌ഫോമിന് താഴെയുള്ള വിമാനത്തിൻ്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 3,199 ഗ്രാം മൊത്തത്തിലുള്ള 24KT സ്വർണ്ണപ്പൊടി അടങ്ങിയ മൂന്ന് പൗച്ചുകൾ കണ്ടെത്തി. 1,89,79,976 രൂപയാണ് സ്വർണത്തിൻ്റെ താത്കാലിക മൂല്യം.

ബാങ്കോക്കിലേക്ക് പോവുകയായിരുന്ന രണ്ട് വിദേശ പൗരന്മാരിൽ നിന്ന് 7,300 യൂറോ, 2,500 യുഎസ് ഡോളർ, 29,000 പൗണ്ട് സ്റ്റെർലിംഗ്, 12,000 ന്യൂസിലൻഡ് ഡോളർ എന്നിങ്ങനെ മൊത്തം 44,76,380 രൂപയുടെ വിദേശ കറൻസികൾ പിടികൂടി. ഇവരുടെ ലാപ്‌ടോപ്പ് ബാഗുകളിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസിയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു

കൂടാതെ, അബുദാബിയിൽ നിന്നുള്ള പന്ത്രണ്ട്, ദുബായിൽ നിന്നുള്ള രണ്ട്, ബഹ്‌റൈനിൽ നിന്നുള്ള ഒരാൾ, ഷാർജയിൽ നിന്നുള്ള ഒരാൾ എന്നിവരുൾപ്പെടെ 16 ഇന്ത്യൻ പൗരന്മാരിൽ നിന്ന് 3,431 ഗ്രാം സ്വർണവും 2,16,34,655 രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. ഈ വസ്‌തുക്കൾ ബാഗേജുകളിലും കടലാസ് പാളികൾക്കിടയിലും ട്രൗസറുകൾക്കിടയിലും യാത്രക്കാരുടെ ശരീരത്തിനകത്തോ അകത്തോ ഒളിപ്പിച്ച നിലയിലായിരുന്നു.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം