Crime

1500 രൂപയ്ക്ക് മകളെ വിറ്റു; തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ 3 പേർ പിടിയിൽ

വിനീഷയുടെ അമ്മ പൊലീസിൽ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്

MV Desk

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ മകളെ പീഡിപ്പിച്ച കേസിൽ നെയ്യാർ ഡാം ഇടവാചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), പ്രതിയുടെ സ്ത്രീ സുഹൃത്ത് കാട്ടാക്കട മൂങ്ങോട് സ്വദേശി വിനീഷ (24), കുട്ടിയുടെ മാതാവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ട്രെയിനിൽ വച്ച് പരിചയപ്പെട്ട യുവതിയുടെ മകളെ ജൂലൈ അഞ്ചാം തീയതി 1500 രൂപകൊടുത്ത് കാട്ടാക്കടയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനു പുറമേ പ്രതിയുടെ വീട്ടിലെത്തിച്ചും, സുഹൃത്തായ വിനീഷയുടെ വീട്ടിലെത്തിച്ചും പീഡനം തുടർന്നു. ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വിനീഷയുടെ അമ്മ പൊലീസിൽ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video