ടെലഗ്രാമിൽ 4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ: 19കാരൻ അറസ്റ്റിൽ

 

representative image

Crime

ടെലഗ്രാമിൽ 4,000 രൂപയ്ക്ക് നീറ്റ് പുനപ്പരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ: 19കാരൻ അറസ്റ്റിൽ

രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന പരീക്ഷയുടെ ചോദ‍്യപേപ്പറാണ് 4,000 രൂപയ്ക്ക് ടെലഗ്രാമിൽ വിൽപ്പനയ്ക്ക് വച്ചിരുന്നത്

Aswin AM

ജയ്പുർ: നീറ്റ് യുജി പുനപരീക്ഷയുടെ വ‍്യാജ ചോദ‍്യപേപ്പർ ടെലഗ്രാമിൽ. രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന പരീക്ഷയുടെ ചോദ‍്യപേപ്പറാണ് 4,000 രൂപയ്ക്ക് ടെലഗ്രാമിൽ വിൽപ്പനയ്ക്ക് വച്ചിരുന്നത്.

സംഭവത്തിൽ രാജസ്ഥാനിലെ പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരിയെ പൊലീസ് പിടികൂടി. രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 19കാരനായ ആകാശ് ചൗധരി പിടിയിലാകുന്നത്.

പേപ്പർ മാഫിയ എന്ന ടെലഗ്രാം ഗ്രൂപ്പ് മുഖേനയായിരുന്നു വിൽപ്പന. 52 പേർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പെന്നും പണം സ്വീകരിച്ചിരുന്നത് ക‍്യൂആർ കോഡ് ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി. പ്രതിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള കാര‍്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പൊലീസ് വ‍്യക്തമാക്കി.

"റോഡിൽ വാഹനങ്ങളെക്കാൾ‌ മുൻ​ഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി

എരുമേലിയില്‍ നിന്ന് കാണാതായ റബര്‍ വ്യാപാരിയെ മധുരയിൽ മരിച്ച നിലയില്‍ കണ്ടെത്തി

രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി

"പുതിയ സർക്കാരിന് നന്ദി, എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ"; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്ത് മമ്മൂട്ടി

വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപ്പൂജ‍്യം, എൽകെജി നിലവാരം പോലുമില്ല: ബിജെപി