അലൻ

 
Crime

തലസ്ഥാനത്ത് 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

ഫുട്ബോൾ മാച്ചിനിടെ ഉണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. കേസിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂർ തോപ്പിലിൽ വാടകയ്ക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്.

തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും, കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അലന്‍റെ മൃതതേഹം പോസ്റ്റ് മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

തിരുവല്ലയിൽ ഒന്നര വയസുകാരിയുടെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ആശ്വാസം; സ്വർണ വില ഇടിഞ്ഞു, പവന് 1,238 രൂപയുടെ കുറവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ഗില്ലിനു പകരം ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട്

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു