D Sureshraj and P Sundar
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ ആന്ധ്രാ സ്വദേശിയായ 18 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. രാജ്, സുന്ദർ എന്നീ പൊലീസുകാരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ആന്ധ്രാപ്രദേശിൽ നിന്ന് തിരുവണ്ണാമലയിൽ ഒരു ക്ഷേത്രത്തിലേക്ക് പഴവുമായി പോയതായിരുന്നു പോവുകയായിരുന്നു അതിജീവിതയായ സ്ത്രീയും അമ്മയും. പച്ചക്കറി വണ്ടിയിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. വാഹനപരിശോധനക്കിടെ വാഹനം തടയുകയും ഇവരെ കണ്ട പൊലീസുകാർ അമ്മയെയും മകളെയും തങ്ങളുടെ വാഹനത്തിൽ ക്ഷേത്രത്തിലെത്തിക്കാമെന്ന് പറയുകയുമായിരുന്നു.
ശേഷം പച്ചക്കറി വണ്ടി പറഞ്ഞു വിട്ടു. തുടർന്ന് അമ്മയെ മർദിച്ച ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് അവശയായ കുട്ടിയെ പ്രതികൾ റോഡിൽ ഉപേഷിക്കുകയായിരുന്നു.