Crime

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2പേർ അറസ്റ്റിൽ

കഴിഞ്ഞദിവസം ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂർ സ്വദേശിയായ യുവാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു

കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സിയാദ്(26), കാണക്കാരി തടത്തില്‍ പറമ്പില്‍ വീട്ടിൽ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂർ സ്വദേശിയായ യുവാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ സിയാദിന് ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരു അടിപിടി കേസും, സലീമിന് കുറവിലങ്ങാട് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ കെ.കെ പ്രശോഭ്, സി.പി.ഓ മാരായ ഡെന്നി പി ജോയ്, സുഭാഷ് വാസു, സെയ്ഫുദ്ദീൻ, പ്രവീൺപി.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

''ഞാൻ നിങ്ങളുടെ മന്ത്രിയല്ല'', സഹായം ചോദിച്ച സ്ത്രീയോട് സുരേഷ് ഗോപി

അതൃപ്തി പരസ്യമാക്കി പന്തളം രാജകുടുംബം; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ഐസിസി റാങ്കിങ്ങിൽ വരുൺ ചക്രവർത്തി നമ്പർ വൺ

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു