police jeep - Representative Image 
Crime

കാസർഗോഡ് 21കാരനെ മർദിച്ചു കൊന്നു; മൂന്ന് പേർ പിടിയിൽ

മര്‍ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു

Namitha Mohanan

കാസർഗോഡ്: മഞ്ചേശ്വരത്ത് 21 കാരനായ മുഹമ്മദ് ആരിഫിനെ മർദിച്ചു കൊന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കുഞ്ചത്തൂർ സ്വദേശി അബ്ദുൾ റഷീദ്, ഷൈക്കത്ത്, സിദ്ധിഖ് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.

മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് ആരിഫിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.