കേരളത്തിൽ നിന്നും മാത്രം തട്ടിയത് 45 ലക്ഷം രൂപ; പരിവാഹൻ സൈറ്റിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ
file
കൊച്ചി: മോട്ടോർ വാഹന വകുപ്പിന്‍റെ പരിവാഹൻ സൈറ്റിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ മൂവർ സംഘം പിടിയിൽ. മൂന്ന് യുപി സ്വദേശികളെയാണ് കൊച്ചി സൈബർ പൊലീസ് വാരണാസിയിൽ നിന്നും പിടികൂടിയത്. കേരളത്തിൽ നിന്നും മാത്രം 45 ലക്ഷം രൂപയും 500 ഓളം തട്ടിപ്പും ഇവർ നടത്തിയതായാണ് വിവരം.
2,700 ഓളം പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിൽ നിന്നും വാഹന ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം കോൽക്കത്തയിൽ നിന്നും പരിവാഹൻ സൈറ്റിന്‍റെ പേരിൽ വാട്സാപ്പ് ലിങ്ക് അയച്ചു നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്.