Crime

പാർക്കിങ് ഏരിയയിൽ ഉറക്കിക്കിടത്തി; കാർ ക‍യറി 3 വയസുകാരിക്ക് ദാരുണാന്ത്യം (വീഡിയൊ)

ഹൈദരാബാദ്: തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറക്കിക്കിടത്തിയ 3 വയസുകാരിക്ക് ദാരുണാന്ത്യം. കാർ ദേഹത്തൂടെ ക‍യറി ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. ഹരിരാമകൃഷ്ണ എന്നയാൾ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

അപ്പാർട്ട്മെന്‍റിനു സമീപം ജോലിക്കായെത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മി. പുറത്ത് ചൂടായതിനാൽ കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ ഉറക്കിക്കിടത്തിയിട്ടാണ് യുവതി ജോലിയിലെർപ്പെട്ടിരുന്നത്. ഈ സമയത്താണ് അപ്പാർട്ട്മെന്‍റിലെ സ്ഥിരം ജോലിക്കാരനായ ഹരിരാമകൃഷ്ണ കാർ പാർക്കു ചെയ്യാനെത്തിയത്.

സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാർ ഓടിച്ചത്. മുന്നോട്ടെടുത്ത കാർ കുട്ടിയുടെ ദേഹത്തൂടെ കയറുന്നതും, പിന്നീട് കാർ പുറകോട്ടെടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ഉറങ്ങിക്കിടന്നത് ശ്രദ്ധിച്ചില്ലെന്നും, കുട്ടിയെ തുണികൊണ്ട് മൂടിയിരുന്നെന്നും ഹരി പൊലീസിൽ മെഴി നൽകി.

ഉള്ളി കയറ്റുമതി നിരോധനം പൂർണമായും നീക്കി കേന്ദ്രം

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ 23 രാജ്യങ്ങൾ

സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

പട്യാലയിൽ ബിജെപി പ്രചാരണത്തിനിടെ പ്രതിഷേധം; കർഷകൻ കൊല്ലപ്പെട്ടു

നാലിടത്ത് കനത്ത മത്സരം നേരിട്ടു, അവസാന നിമിഷത്തിലെ പുനഃസംഘടന ദോഷം ചെയ്തു: തെരഞ്ഞെടുപ്പ് വിലയിരുത്തി കെപിസിസി