ഫർസിൽ നിസാൽ (3) 
Crime

മതിൽ ഇടിഞ്ഞ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെയാണ് സംഭവം.

MV Desk

മലപ്പുറം: താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്നുവയസുകാരൻ മരിച്ചു. കാരാട് സ്വദേശി ഫസിലിന്‍റെ മകന്‍ ഫർസിൽ നിസാൽ (3) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മതിൽ ദേഹത്തേക്ക് വീഴുകയായിരുന്നു.

അപകടസമയത്ത് കുഞ്ഞിന്‍റെ മാതാവും വീട്ടുകാരും കുട്ടിക്ക് സമീപമുണ്ടായിരുന്നു. തലേന്ന് പെയ്ത ശക്തമായ മഴയിൽ മതിൽ കുതിർന്നിരുന്നതാണ് അപകടത്തിന് കാരണമായത്. ചെറിയ വിളളലുണ്ടായിരുന്ന മതിലാണ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി