ശ്രീലക്ഷ്മി

 
Crime

ജോലി ചെയ്യുന്നത് ജിമ്മിലും ബ‍്യൂട്ടി സലൂണിലും; വിറ്റിരുന്നത് ഹാഷിഷ് ഓ‍യിൽ, യുവതി പിടിയിൽ

പെരിങ്ങോട്ടുകര താന്ന‍്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്

Aswin AM

തൃശൂർ: ജിംനേഷ‍്യത്തിന്‍റെയും ബ‍്യൂട്ടി സലൂണിന്‍റെയും മറവിൽ ലഹരി വിൽപ്പന നടത്തിവരുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന‍്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. തൃശൂരിലെ തൃപ്രയാറിലുള്ള ജിംനേഷ‍്യത്തിലെ ജോലിക്കാരിയായിരുന്നു ഇവർ.

രണ്ടേക്കാൽ‌ കിലോ ഹാഷിഷ് ഓയിലും 90,500 രൂപയും യുവതിയുടെ കൈവശം നിന്നും പിടിച്ചെടുത്തു. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്. കരയാമുട്ടം സൊസൈറ്റിക്ക് സമീപത്തുള്ള വാടക വീട്ടിൽ വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ലഹരി വിറ്റിരുന്നത്. ഹാഷിഷ് ഓ‍യിൽ വിൽക്കാൻ ഉപയോഗിക്കുന്ന 50 ഓളം പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെടുത്തിട്ടുണ്ട്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"