Crime

അയൽവാസിയെ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ

കോട്ടയം: അയൽവാസിയായ യുവാവിനെ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ ഭാഗത്ത് നെടുമ്പുറം വീട്ടിൽ നിബിൻ എന്ന് വിളിക്കുന്ന ഐസക് കെ. മാത്യു (30), ഇയാളുടെ സഹോദരൻ എബിൻ കെ. മാത്യു (28), ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ജസ്റ്റിൻ ആന്റണി (28), ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ ഡിവിൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ അയൽവാസിയായ യുവാവിനെ പേപ്പർ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് അയൽവാസിയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലില്‍ 4പേരെയും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.സിനോദ്, എസ്.ഐ മാരായ രൂപേഷ്, മനോജ്, എ.എസ്.ഐ പത്മകുമാർ, സി.പി.ഓ മാരായ അജികുമാർ, സെബാസ്റ്റ്യൻ, ജോർജ്, സ്മിജിത്ത്, നവീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാൻഡ് ചെയ്തു.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു