5-year-old girl raped and killed in Goa 20 in custody 
Crime

ഗോവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; 20 പേർ കസ്റ്റഡിയിൽ

കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ

പനാജി: തെക്കന്‍ ഗോവയിലെ വഡെമിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നിർ‌മാണ പ്രവർത്തനം നടക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതായി പൊലീസ് സൂപ്രണ്ട് (സൗത്ത്) സുനിത സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പശ്ചിമ ബംഗൈാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകളാണ് കുഞ്ഞ് എന്ന് പൊലീസ് പറയുന്നു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന 20 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

വയനാട്ടിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 2 പേർ അറസ്റ്റിൽ

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു