സിഐ രാജേഷ് കുമാർ

 
Crime

സിഐയുടെ ക്വാർട്ടേഴ്സിൽ പ്രതിയും കണക്കിൽപ്പെടാത്ത പണവും

സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ ക്വാർട്ടേഴ്സിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 40,000 രൂപയും കേസിലെ പ്രതിയും കണ്ടെത്തി

Local Desk

കോതമംഗലം: കുറുപ്പംപടി സർക്കിൾ ഇൻസ്‌പെക്റ്റർ രാജേഷ് കുമാറിന്‍റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. വിജിലൻസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെയും മുൻപ് ലഭിച്ച നിരവധി പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.

പണം ആവശ്യപ്പെട്ടതിന് ചില വ്യക്തികൾ സിഐക്കെതിരേ നൽകിയ പരാതികളും ഈ മിന്നൽ പരിശോധനയിലേക്ക് നയിച്ചു. പരിശോധനാ സമയത്ത് സിഐയുടെ ക്വാർട്ടേഴ്സിൽ ഒരു കേസിലെ പ്രതിയും ഉണ്ടായിരുന്നു എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത പണം ഈ പ്രതി നൽകിയതാണോ എന്ന കാര്യത്തിലും വിജിലൻസിന് ശക്തമായ സംശയമുണ്ട്. വരും ദിവസങ്ങളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങളും കർശനമായ പരിശോധനകളും സിഐ രാജേഷ് കുമാറിനെതിരെ ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി