Crime

യുവതി ഹിജാബ് അഴിച്ചുമാറ്റത്തതിൽ അക്രമം; 7 പേർ അറസ്റ്റിൽ

മതവികാരം വ്രണപ്പെടുത്തിയതുൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തു. എസ് ഇമ്രാൻ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷറഫ് ബാഷ, മുഹമ്മദ് ഫൈസൽ, പതിനെഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കാളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞുവെച്ചത്. കോട്ടക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് പറയുകയും പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന പെൺക്കുട്ടിടെയും സുഹ്യത്തിന്‍റെയും ദൃശങ്ങൾ അക്രമി സംഘത്തിലുള്ളയാൾ തന്നെയാണ് പകർത്തിയതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. തുടർന്ന് സംഭവം വൈറലാവുകയും ആക്രമികൾക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടായി. ഇതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ കൂടുതൽ പേരും ഓട്ടോ ഡ്രൈവർമാരാണ്.പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരിശോധനയ്ക്കായി നൽകി. മതവികാരം വ്രണപ്പെടുത്തിയതുൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് കോട്ടയിൽ പൊലീസ് പരിശോധന ശക്തമാക്കി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍