എം.പി. വിജയൻ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി പിടിയിൽ. റിട്ട. അധ‍്യാപകനായ എം.പി. വിജയനാണ് (70) പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ് പ്രതി. മണിയൂർ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെയായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ കുടുംബവും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതി മൂൻകൂർ ജാമ‍്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ‍്യാപേക്ഷ തള്ളി. വൈദ‍്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.