Crime

കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ വിദേശമദ്യം പിടികൂടി; സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ

ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്

തൃശൂർ‌: മാഹിയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 72 ലിറ്റർ വിദേശമദ്യവുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന (45) എന്നിവരാണ് അറസ്റ്റിലായത്.

മദ്യം കടത്താൻ ശ്രമിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. കാറിന്‍റെ ഡിക്കിയിൽ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി