മദ്യ ലഹരിയിൽ യുവാവിന്‍റെ കാർ ചേസിങ്; കാൽ നടയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു

 
Crime

മദ്യ ലഹരിയിൽ യുവാവിന്‍റെ കാർ ചേസിങ്; കാൽനട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു

ബൈക്ക് യാത്രികൻ സൈഡ് നൽകാത്തതിന്‍റെ പ്രകോപനത്തിലാണ് യുവാവ് കാർ ചേസിങ് നടത്തിയത്.

കൊച്ചി: കടവന്ത്രയിൽ മദ്യ ലഹരിയിൽ യുവാവിന്‍റെ കാർ ചേസിങ്. കാൽനട യാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗോവൻ സ്വദേശിയായ ജയ്സെലിന്‍റെ കാലിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.

ബൈക്ക് യാത്രികൻ സൈഡ് നൽകാത്തതിന്‍റെ പ്രകോപനത്തിലാണ് യുവാവ് കാർ ചേസിങ് നടത്തിയത്. കടവന്ത്ര മെട്രൊ സ്റ്റേഷനു സമീപം ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു അപകടം.

ചാലക്കുടി സ്വദേശിയായ യാസിറിനെതിരേ പൊലീസ് കേസെടുത്തു. കാറിനുളളിൽ നിന്നു മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്