ബാബുജാൻ
പാലക്കാട്: വിവിധയിടങ്ങളിൽ വച്ച് യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. എരുമയൂർ സ്വദേശിയായ ബാബുജാൻ (49) ആണ് 24കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലത്തൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ പൊലീസ് ചോദ‍്യം ചെയ്തു വരികയാണ്.