മാനന്തവാടിയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
file image
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. രണ്ട് മാസം മുൻപാണ് രണ്ടര വയസുകാരിയെ പീഡനത്തിനിരയാക്കിയത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് മെഡിക്കൽ കോളെജ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.