ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി പരാതിക്കാരിയെ വെടിവച്ചു

 
Crime

ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി പരാതിക്കാരിയെ വെടിവച്ചു

ഓട്ടോ റിക്ഷയിൽ പോകുന്നതിനിടെയാണ് യുവതിക്ക് നേരെ അബുസഹീർ സഫിർ വെടിവച്ചത്.

വസന്ത് വിഹാർ: ബലാത്സംഗ കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ച ശേഷം പരാതിക്കാരിയെ വെടിവച്ച് കൊല്ലാൻ പ്രതിയുടെ ശ്രമം. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. 2024ലാണ് അബുസഹീർ സഫിറിനെ ബലാത്സംഗക്കേസിൽ ശിക്ഷിച്ചത്. പരോളിലിറങ്ങിയ പ്രതി പെൺകുട്ടിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഓട്ടോ റിക്ഷയിൽ പോകുന്നതിനിടെയാണ് യുവതിക്കു നേരെ അബുസഹീർ സഫിർ വെടിവച്ചത്. നെഞ്ചില്‍ വെടിയേറ്റ യുവതിയെ ഉടന്‍ തന്നെ എയിംസിലെത്തിച്ചു. വിദഗ്ധ ചികിത്സ ലഭിച്ച യുവതിയുടെ നില തൃപ്തികരമാണ്.

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അബു സഹീർ സഫിറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കൈയിൽ നിന്നു തോക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

താരിഫ് കുറച്ചു, നിരവധി മേഖലകളിൽ സഹകരണം, ഇടയ്ക്കിടെ വിരുന്ന്; പാക്കിസ്ഥാനുമായി കൂട്ടു കൂടി യുഎസ്

സർക്കാർ സ്കൂളിന്‍റെ സീലിങ് തകർന്നു വീണ സംഭവത്തിൽ റിപ്പോർട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്

ഉദംപൂരിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 3 മരണം, 15 പേർക്ക് പരുക്ക്

മെസിയെ ക്ഷണിക്കാൻ കായികമന്ത്രിയുടെ സ്പെയിൻ സന്ദർശനം; സർക്കാരിന് നഷ്ടം 13 ലക്ഷം രൂപ

ഇന്ത്യയ്ക്ക് ട്രംപിന്‍റെ ഭീഷണി; റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തും