Crime

വാക്കു തർക്കം, ഒടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ടു കൊന്നു; പ്രതി പിടിയിൽ

ആക്രമിക്കുന്നതും തള്ളിയിടുന്നതും മൊബൈൽ ഫോണിലും ചിത്രീകരിച്ചിരുന്നു

കോഴിക്കോട്: കൊയിലാണ്ടിയിക്ക് സമീപം തീവണ്ടിയിൽ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ആക്രമിക്കുന്നതും തള്ളിയിടുന്നതും മൊബൈൽ ഫോണിലും ചിത്രീകരിച്ചിരുന്നു.

സംഭവത്തിൽ തമിഴ്നാട് സ്വദേശി സോനു മുത്തുവിനെ (48) പൊലീസ് അറസ്റ്റുചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സ് പ്രായം വരുന്ന ആളാണ് മരിച്ചതെന്നാണ് നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റിയിച്ചുണ്ട്. മംഗളൂരു-തിരുവനന്തപുരം മ ലബാർ എക്സ്പ്രസിൽ ഇന്നലെ പത്തരയോടെയാണ് സംഭവം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്