സ്റ്റുഡന്‍റ് പൊലീസ് യൂണിഫോം നൽകിയില്ല; വയനാട് 14കാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ
വയനാട്: വയനാട് സ്വദേശിയായ പതിനാലുകാരിക്ക് ആസിഡ് ആക്രമണത്തിൽ ഗുരുതര പരുക്ക്. കുട്ടിക്കു നേരെ ആസിഡ് ഒഴിച്ച അയൽവാസി രാജു ജോസിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി പ്രിയദർശിനി ഉന്നതിയിലാണ് സംഭവം. അയൽവാസികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ പെൺകുട്ടിയോടെ ജോസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി യൂണിഫോം നൽകാൻ തയാറാകാഞ്ഞതോടെയാണ് മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.
മുഖം ഉൾപ്പെടെയുള്ള ഭാഗത്ത് ആസിഡ് വീണ് പൊള്ളിയ പെൺകുട്ടിയെ ആദ്യം മാനന്തവാടി ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റി. പ്രതി മാനസിക പ്രശ്നമുള്ള ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.