സമർഥ് സിങ്, ട്വിഷ ശർമ

 
Crime

നടി ട്വിഷ ശർമയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിങ്ങിനെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്തു

ബാഗ് മുഘലിയ ഏരിയയിലുള്ള വീട്ടിലെത്തിയായിരുന്നു സിബിഐയുടെ ചോദ‍്യം ചെയ്യൽ

Aswin AM

ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മധ‍്യപ്രദേശ് കോടതി ജാമ‍്യാപേക്ഷ റദ്ദാക്കിയതിനു പിന്നാലെ മുൻ ജഡ്ജിയും കേസിലെ ആരോപണവിധേയയുമായ ഗിരിബാല സിങ്ങിനെ സിബിഐ ചോദ‍്യം ചെയ്തു. ബാഗ് മുഘലിയ ഏരിയയിലുള്ള വീട്ടിലെത്തിയായിരുന്നു സിബിഐയുടെ ചോദ‍്യം ചെയ്യൽ.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയിരിക്കുന്ന ഗിരിബാല സിങ്ങിനും മകൻ സമർഥ് സിങ്ങിനും മേയ് 15ന് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം നൽകിയിരുന്നു. അഭിഭാഷകനും ട്വിഷ ശർമയുടെ ഭർത്താവുമായ സമർഥ് സിങ് നിലവിൽ സിബിഐയുടെ കസ്റ്റഡിയിലാണ്. ആദ‍്യം മധ‍്യപ്രദേശ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്.

മേയ് 12നാണ് ഭോപ്പാലിലെ ഭർതൃ വീട്ടിൽ ട്വിഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നേരത്തെ മുൻകൂർ ജാമ‍്യം ലഭിച്ച ശേഷം ഗിരിബാല സിങ് തെളിവുകൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.

റൂട്ടും ഡോസണും പൊരുതി; ബുംറയും ഗുര്‍നൂര്‍ ബ്രാറും തകര്‍ത്തു: ഇന്ത്യയ്ക്ക് 259 റണ്‍സ് വിജയലക്ഷ്യം

പാക് അധീന കശ്മീരില്‍ വീണ്ടും രക്തച്ചൊരിച്ചില്‍; സൈനിക വെടിവെപ്പില്‍ 6 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ബദരീനാഥ് ക്ഷേത്രകൊള്ള; അന്വേഷണ സമിതി ക്ഷേത്രത്തിലെത്തി

2018ലെ പ്രളയം മനുഷ്യനിർമിതമെന്ന ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് ചൊവ്വാഴ്ചയും വൈദ്യുതി നിയന്ത്രണം തുടരും