സിയ ഗോയല്‍ പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനൊപ്പം

 
Crime

കേതനുമായുള്ള വിവാഹനിശ്ചയത്തിനുശേഷം സിയ കാമുകനെ രഹസ്യമായി വിവാഹം ചെയ്തു; പുനെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍

രഹസ്യ വിവാഹം നടന്നത് നാലു മാസം മുന്‍പ്

Sarath Nath MS

പുനെ: പ്രതിശ്രുത വരനെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളുമായുള്ള വിവാഹ നിശ്ചയത്തിനുശേഷം പ്രതിയായ സിയ ഗോയല്‍ തന്റെ കാമുകനായ ചേതന്‍ ചൗധരിയെ രഹസ്യമായി വിവാഹം ചെയ്‌തെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

നവംബറിലാണ് സിയയും കേതനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനു മുന്നോടിയായി ഫെബ്രുവരിയില്‍ ഇരുവരുടെയും നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം സിയ കാമുകനായ ചേതനെ രഹസ്യമായി കല്യാണം കഴിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ വച്ച് ഇരുവരും വിവാഹിതരായെന്നാണ് പുനെ റൂറല്‍ പൊലീസിനു ലഭിച്ച വിവരം. സിയയുടെ രണ്ടു കോളെജ് സുഹൃത്തുക്കളാണ് വിവാഹത്തില്‍ സാക്ഷികളായി ഒപ്പിട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസില്‍ പുതിയ വിവരം ലഭിച്ചതോടെ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സിയയും ചേതനും വിവാഹ മാല അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നെന്ന് വിവരമുണ്ട്. എന്നാല്‍ നിലവില്‍ നീക്കം ചെയ്ത ഈ ചിത്രങ്ങള്‍ സാങ്കേതിക സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രഹസ്യ വിവാഹം പുറത്തറിയാതിരിക്കാന്‍ ആരെങ്കിലും ഇവരെ സഹായിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിലവില്‍ സിയയും ചേതനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. ജൂണ്‍ 18ന് പുനെയിലെ ലോഹഗഢ് കോട്ടയില്‍ വച്ചാണ് സിയയും ചേതനും ചേര്‍ന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ