Crime

പല സ്ഥലങ്ങളിൽ വിളിച്ചുവരുത്തി; നിരന്തരം പിന്‍തുടർന്നു; പ്രായമാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിൽ സം‍ശയം നോന്നിയ ര‍ക്ഷിതാക്കൾ പൊലീസിൽ രഹസ്യവിവരം നൽകുകയായിരുന്നു.

ചേർത്തല: ആലപ്പുഴയിൽ പ്രായമാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 60-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്ത സ്വദേശിയായ പുഷ്ക്കരനെയാണ് അർത്തുങ്കൽ പൊലീസ് പിടികൂടിയത്. പ്രായമാകാത്ത ആൺകുട്ടിയെ ഇയാൾ മാസങ്ങളോളം പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.

ഇയാൾ കുട്ടിയെ പലസ്ഥലങ്ങളിൽ വിളിച്ച് വരുത്തിയും മൊബൈൽ ഫോണിലൂടെ നിരന്തരം പിന്‍തുടർന്നുമാണ് ലൈംഗീക അതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം നോന്നിയ രക്ഷിതാക്കൾ പൊലീസിൽ രഹസ്യമായി പരാതി നൽകുകയായിരുന്നു. തന്നെ പ്രതി പീഡിപ്പിച്ച വിവരം കുട്ടിയും പൊലീസിനോട് മൊഴി നൽകി. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു