.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അൽക്ക ബോണി 
Crime

കൊച്ചി ലഹരി വേട്ട: അൽക്ക മോഡലിങ് രംഗത്തുള്ളവർക്കും ലഹരി വിറ്റു

ലഹരി കച്ചവടത്തിൽ അൽക്കയുടെ പങ്കാളികളായി പ്രവർത്തിച്ചതും മോഡലിങ് രംഗത്തെ വനിതാ സുഹൃത്തുക്കളെന്നും പൊലീസ്

MV Desk

കൊച്ചി: കൊച്ചിയിലെ ലഹരി വേട്ട കേസിൽ അന്വേഷണം മോഡലിങ് രംഗത്തേക്ക്. കേസിൽ അറസ്റ്റിലായ മോഡൽ അൽക്ക ബോണി മോഡലിങ് രംഗത്തുള്ളവർക്കും ലഹരി കച്ചവടം നടത്തിയെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണിത്. ലഹരി കച്ചവടത്തിൽ അൽക്കയുടെ പങ്കാളികളായി പ്രവർത്തിച്ചതും മോഡലിങ് രംഗത്തെ വനിതാ സുഹൃത്തുക്കളെന്നും പൊലീസ് പറയുന്നു.

വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്നാണ് അനുമാനം. ഇവർ ബോസ് എന്ന് പറയുന്നയാൾക്ക് പ്രതിദിനം 45,000 രൂപയാണ് ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് കറുകപ്പളളി എളമക്കരയിലെ ഒരു ലോഡ്ജിൽ വെച്ച് വരാപ്പുഴ സ്വദേശിയായ യുവതിയടക്കം ആറ് പേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പ്രതികൾക്ക് മയക്കുമരുന്ന് ലഭിക്കുന്ന ഉറവിടവും ഇടുപാടുകാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലോഡ് ജിലെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങൾ ഇതിലുണ്ട്.

കൊക്കെയിൻ, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയാണ് അറസ്റ്റിലായവരിൽ നിന്നും ഇവർ താമസിച്ച ലോഡ്ജ് മുറിയിൽ നിന്നും കണ്ടെടുത്തത്.

മയക്കുമരുന്ന് സ്വന്തം ഉപയോഗിത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം.

വരാപ്പുഴ സ്വദേശിനിയായ അൽക്ക ബോണിക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ് , രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോ‍ഡ് ജിൽ നിന്ന് പിടികൂടുന്ന സമയം പൊലീസിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് സംഘം യുവാക്കളെ വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

ഹോർമുസിന്‍റെ നിയന്ത്രണം വേണം, ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണം; നിബന്ധനകളുമായി ഇറാൻ

സച്ചിനാണോ കോലിയാണോ മികച്ചതെന്ന് ചോദ‍്യം; സൗരവ് ഗാംഗുലിയുടെ മറുപടി ചർച്ചയാവുന്നു

ആന്‍റണി രാജു പിണക്കത്തിൽ? എൽഡിഎഫിന് തലവേദന!!

"വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു", യു. പ്രതിഭയ്ക്കെതിരേ അശ്ലീല പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് | Video

ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി; ഐക്യരാഷ്ട്രസഭയെ തീരുമാനം അറിയിച്ച് ഇറാൻ